പാവം കോഴി

അടുത്ത ഒരു സംഭവം പറയാം ... എനിക്ക് ഇത്തിരികൂടി പ്രായമായി ഒരു 4 വയസ്സ്... എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് .എന്നേക്കാള്‍ ഒരു വയസ്സ് മൂത്തത്
ഇതുവരെ ഞാന്‍ ചേച്ചി എന്ന് വിളിച്ചിട്ടില്ലെന്നു മാത്രം...ഒരു ഡോക്ടറുടെ വീടായതുകൊണ്ട്‌ സിരിഞ്ഞ്ചും സൂചിയും ഇഷ്ടം പോലെ ഉണ്ടായിരുന്നു.. അന്ന് വീട്ടില്‍ മുട്ടയിടുന്ന 5 നല്ല തടിച്ചി കൊഴികളുണ്ടായിരുന്നു. അന്നോക്കെ ഞങ്ങളുടെ പ്രധാന പരിപാടി പല മരുന്നുകളും മിക്സ് ചെയ്യും.പുതിയ എന്തെങ്ങിലും ഉണ്ടാവും എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു.. അന്ന് ഞങ്ങള്ക്ക് തോന്നി കോഴിക്കു എന്തെങ്ങിലും മരുന്ന് കുത്തിവക്കാം ..കോഴി 2 മുട്ട വീതം ഇട്ടാലോ? അങ്ങനെ എല്ലാവരും ഉച്ചക്ക് ഉറങ്ങിയപ്പോള്‍ ഒരു കോഴിയെ ബുദ്ധിമുട്ടി പിടിച്ചു അതിന്ടെ ചന്ദിക്കു നോക്കി ഏതോ ഒരു മരുന്ന് കുത്തിവച്ചു.. ആരോടും പറഞ്ഞില്ല ...പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്ക്ക് പേടിയായി കോഴി ചത്താലോ? ഭാഗ്യം പിറ്റേ ദിവസം നോക്കിയപ്പോള്‍ ചത്തിട്ടില്ല പക്ഷെ 2 മുട്ടയും ഇട്ടിട്ടില്ല...
അതുപോലെ ഞങ്ങളുടെ വീടിന്ടെ അരികില്‍ ഒരു ഉങ്ങ്(തണല്‍ മരം ) ഉണ്ടായിരുന്നു ..അതില്‍ ഒരു കിളി കൂട് കൂട്ടിയിരുന്നു .ഞങ്ങള്‍ ഇടക്കിടെ എത്തിനോക്കും മുട്ടയിട്ടോ എന്നറിയാന്‍ ..അങ്ങിനെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുട്ടയിട്ടു ..നല്ല വെളുത്ത 4 കുഞ്ഞു മുട്ട ..അപ്പോളാണ് എനിക്ക് വേറെ ബുദ്ധി തോന്നിയത് . മുട്ടകളില്‍ പല നിറങ്ങള്‍ പൂശിയാലോ എന്ന് ..അപ്പോള്‍ മുട്ട വിരിയുമ്പോള്‍ പല നിറത്തിലുള്ള കിളികള്‍ ഉണ്ടാവുമല്ലോ ....ഞാന്‍ അതും ചെയ്തു... അങ്ങനെ ഈ ലോകത്തിലേക്ക്‌ വരാനിരുന്ന 2 കിളികളെ ജനിക്കാന്‍ അനുവദിച്ചില്ല.....(തുടരും)

No comments: