ഞാന്‍ ...എന്‍റെ ജനനം


ഞാന്‍ രവി ടോം .ഞാനൊരു സാഹിത്യകാരനല്ല ഈ ബ്ലോഗ്ഗില്‍ നിങ്ങള്‍ക്കു അറിവ് പകരുന്നതോ ശുദ്ധമായ മലയാള ഭാഷയോ കാണാന്‍ കഴിയില്ല എല്ലാവരും ക്ഷമിക്കണം ..ഇതു എന്‍റെ ജീവിതമാണ്‌. കഷ്ടപാടില്‍ നിന്നും ഉയര്ന്നു വന്നു വലിയവനായ കഥയൊന്നും അല്ല. നിങ്ങള്‍ തന്നെ തിരുമാനിക്കുക..ഇതു എന്താണെന്നു

എന്‍റെ ജനനം 1983 ജൂണ്‍ മാസം 16 നു മകം നക്ഷത്രത്തിലാണ് (അമ്മ എപ്പോളും പറയും അതാണ് എനിക്ക് മീശ വരാത്തതെന്ന് ) ജനിച്ചത്‌ ഉദിചെഴുന്നേറ്റു സുര്യന്‍ ശോഭിച്ചു നില്ക്കുന്ന സമയത്തായതിനാല്‍ എന്‍റെ പിതാശ്രീ രവി എന്ന് വിളിച്ചു. ഇവന്‍ വളര്ന്നു വലുതാകുമ്പോള്‍ സുര്യനെ പോലെ ശോഭിക്കട്ടെ എന്ന് കരുതിയാണ് രവി എന്ന പേരു നല്കിയത് പക്ഷെ പുള്ളിക്കാരന് തെറ്റ് പറ്റി . അത് വയനകാര്‍ക്ക് കുറച്ചു കഴിഞ്ഞാല്‍ മനസിലാകും.. എന്‍റെ അച്ഛന്‍ ഒരു നാട് മുഴുവന്‍ ബഹുമാനിക്കുന്ന നാട്ടുകാരുടെ സ്വന്തം ഡോക്ടര്‍.പേരുകേട്ട തറവാട്ടിലെ ഒരംഗം . അമ്മ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം നേടി വിദ്യാര്‍ത്ഥികളെ
ആദം സ്മിത്താണ് എടിസനെക്കളും വലിയവന്‍ എന്ന് പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്നമായിരുന്ന ടീച്ചര്‍. എന്തോ ഇതിന്‍റെ ഇടയിലേക്കാണ്‌ തമ്പുരാന്‍ എന്നെ ഇട്ടു കൊടുത്തത്. ചെന്നായ കൂട്ടിലേക്ക് ആട്ടിന്‍ കുട്ടിയെ ഇട്ടതാണെന്ന് നിങ്ങള്‍ക്കു തോന്നും അങ്ങിനെയല്ല ഉണ്ടായത്. അവരുടെ സ്വര്‍ഗത്തിലേക്ക് ഒരു ചെകുത്താന്‍ വന്നു കേറി..
വളരെയധികം നെല്‍കൃഷി ഉണ്ടായിരുന്ന ഒരു തറവാടാണ് ഞങ്ങളുടേത്. ഒരു കൊയ്ത്തുകാലം കഴിഞ്ഞു കറ്റകളെല്ലാം മെതിച്ചു (നെല്‍മണികള്‍ വേര്‍പെടുത്തി ) വൈക്കോല്‍ കന്നുകള്‍ (ചെറിയ വൈക്കോല്‍ കൂട്ടങ്ങള്‍ )
വീടിന്‍റെ പുറകുവശത്ത് കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു.ആ കൊയ്ത്തിലെ മുഴുവന്‍ വൈക്കോലും അവിടെ കൂമ്പാരമായി കിടന്നിരുന്നു ..അതിലാണ് 3 വയസ്സില്‍ ഞാന്‍ ആദ്യമായി തീപ്പട്ടി കത്തിക്കാന്‍ പഠിച്ചത്. അതും എല്ലാവരും ഉച്ചയുണ് കഴിഞ്ഞു കിടക്കുമ്പോള്‍. ഞാന്‍ ആദ്യം ഒരു പേപ്പര്‍ കയ്യില്‍ പിടിച്ചു അതാണ് കത്തിച്ചത് പിന്നെ കയ്യ് പൊള്ളിയപ്പോള്‍ ആ പേപ്പര്‍ വൈക്കൊലിലേക്ക് ഇട്ടു അത് കത്തുന്നത് കണ്ടപ്പോള്‍ മൂടി വക്കാന്‍ വേണ്ടി വേറെ വൈക്കോല്‍ കന്നുകള്‍ അതിന്റെ മുകളിലേക്കിട്ടു അത്രയേ ഞാന്‍ ചെയ്തുള്ളൂ..പിന്നെ പേടിയായി വേഗം വീട്ടിനകത്തേക്ക്‌ പോയി ഉറങ്ങിയ പോലെ കിടന്നു .. പിന്നെ ഞാന്‍ കേള്‍ക്കുന്നത് ബഹളവും ഓളികളും വെള്ളത്തിന്റെ ശബ്ദവും മാത്രമായിരുന്നു...കുറെ കഴിഞ്ഞു ഞാന്‍ ചെന്നു നോക്കുമ്പോള്‍ ഭാഗ്യത്തിന് ഒരു കറ്റ വൈകോല്‍ പോലും അവശേഷിച്ചിരുന്നില്ല .. അന്ന് ചെകുത്താന്‍ മാരെ പേടിയായിരുന്നു എനിക്ക് അതുകൊണ്ട് വേഗം അമ്മയോട് സത്യം പറഞ്ഞു..



web copy writer
web copy writer

No comments: