രക്ത സാക്ഷികള്‍ സിന്ദാബാദ്‌

എന്‍റെ നാട്ടിലെ ഒരു സുഹൃത്തിനെ പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത് ... സുഹൃത്ത് കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയം .ഇവന്‍ ഒരു ഇടതുപക്ഷ വിദ്യാര്ത്ഥി സംഘടനയില്‍ അംഗവുമാണ് ..അങ്ങിനെ ഒരു ദിവസം രാത്രി വായനശാലയില്‍ നിന്നും ഒരു 11 മണിയോടെ പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു പോവുന്നു ..വെളിച്ചമോന്നും ഇല്ലാത്ത ഒരു വഴിയിലൂടെ ആണ് ഇവന്‍റെ നടത്തം .. പെട്ടെന്ന് പിന്നില്‍ നില്ക്കുന്ന ഒരു തെങ്ങില്‍നിന്നും ഒരു പട്ട ഇവന്‍റെ പിന്നില്‍ വീണു ...ഇവന്‍ വിചാരിച്ചു ഇവനെ ആരോ ആക്രമിക്കാന്‍ വരുന്നു എന്ന് എന്നാല്‍ പിന്നിലേക്കു തിരിഞ്ഞു നോക്കാന്‍ ഉള്ള ധൈര്യം ഇവന് ഇല്ല ...ഇവന്‍ നിന്നിടത്തു തന്നെ നിന്നു മുഷ്ടി ചുരുട്ടി ...തുടങ്ങി മുദ്രാവാക്യങ്ങള്‍ രക്ത സാക്ഷികള്‍ സിന്ദാബാദ്‌ ....രക്ത സാക്ഷികള്‍ മരിക്കുന്നില്ല ...കുറച്ചു കഴിഞ്ഞിട്ടും ഇവനെ ആരും അക്രമിക്കുന്നില്ല അപ്പോളാണ് അവന് മനസിലായത് അതൊരു തെങ്ങിന്‍റെ പട്ട വീണതാണെന്നു പക്ഷെ അപ്പോളേക്കും ഇവന്‍റെ മുദ്രാവാക്യം വിളി കെട്ട് ആളുകള്‍ ഓടിക്കൂടിയിരുന്നു ...അങ്ങിനെ കുട്ടി നേതാവ് അറിയപ്പെടുന്ന ഒരാളായി .......

കല്യാണം സംവിധാനം :രവി

2 വര്‍ഷം മുന്‍പ് ...എനിക്ക് വയസ്സ് 24 ...ഞാന്‍ അന്ന് ബാംഗളൂരില്‍ ജോലി ചെയ്യുന്നു ...കൂട്ടുകാരുമായി താമസംഎനിക്ക് നാട്ടില്‍ ഒത്തിരി കൂട്ടുകാരുണ്ട് ....ഒരു കൂട്ടുകാരന്‍ ആളൊരു ടൈലര്‍ ആണ് ...തൃശൂരിലെ
അറിയപെടുന്ന ഒരു ടൈലര്‍ ..സ്വന്തം കട ...നഗരത്തില്‍ ഏറ്റവും അധികം തുന്നല്‍ കൂലി വാങ്ങുന്ന മഹാന്‍അയാള്‍ക്ക് നഗരത്തില്‍ 3 കടകള്‍ ഉണ്ട്. അതൊക്കെ പോട്ടെ ...അയാളും ഞാനും വളരെ അടുത്തസുഹൃത്തുക്കളാണ് ...ഒരു കാര്യം പറയാന്‍ മറന്നു അയാള്‍ എന്ന് പറയുന്ന ആള്‍ക്ക് 38 വയസ്സുണ്ട് .മഹാന്‍റെ കടയില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയും എന്‍റെ സുഹൃത്തും വിവാഹം കഴിക്കാന്‍തീരുമാനിച്ചു ...

ഒരാള്‍ ഹിന്ദു മറ്റേ ആള്‍ ക്രിസ്ത്യനി അതുകൊണ്ട് തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധത്തിനെ എതിര്‍ത്തു
അങ്ങിനെ പെണ്‍കുട്ടിയെ സുഹൃത്തിന്‍റെ കടയിലേക്ക് ജോലിക്ക് വിടാതെ ആയി ...പെണ്‍കുട്ടി വീട്ടില്‍പ്രശ്നങ്ങള്‍ ഉണ്ടാക്കി കൊണ്ടിരുന്നു ..എന്‍റെ സുഹൃത്ത്‌ പല വഴികളും നോക്കി പക്ഷെ ഒരു വഴിയും ഇല്ലാതെആയി ...പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്തു പോലും വിടാതെ ആയി ...ഇതൊക്കെ ഫ്ലാഷ് ബാക്ക് ....എനിക്ക്ഒരു ദിവസം രാവിലെ എന്‍റെ സുഹൃത്തിന്‍റെ ഫോണ്‍ വരുന്നു ' രവി നീ ഉടനെ വരണം ...ഇന്ന് തന്നെ പുറപ്പെടണംനാളെ നി ഇവിടെ ഉണ്ടാവണം ...വളരെ അത്യാവശ്യമാണ്‌ ...' എനിക്ക് കാര്യം മനസിലായി ..എന്‍റെ ഒപ്പംബാംഗളൂരില്‍ താമസിക്കുന്ന ഒരു കൂട്ടുകാരന്‍ ജോഷി ,അവനും എന്നോടൊപ്പം വന്നു ...അന്ന് തന്നെ വണ്ടി കയറിതൃശ്ശൂരില്‍ പുലര്‍ച്ച 2 മണിയോടെ എത്തി .ജോഷി ആദ്യമായാണു ഇത് പോലുള്ള ഓപറെഷനില്‍ പങ്കെടുക്കാന്‍പോകുന്നത് ..അതിന്‍റെ ഒരു ത്രില്ലിലാണ് അവന്‍... പ്രതിശ്രുതവരന്‍ ആകെ ടെന്‍ഷനില്‍ ആണ് ..അങ്ങിനെ ഞങ്ങള്‍പ്ലാന്‍ ഉണ്ടാക്കി ... .... .. ... ...
എന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയില്ല ...അതുകൊണ്ട് ഞാനും ജോഷിയും ഇവരുടെ വീട്ടിലേക്കു കാറില്‍ പോകുന്നു ഒരു പാക്കറ്റ് മിട്ടായിയും കൊണ്ട് ...എന്‍റെ ചേച്ചിയുടെ കല്യാണം ആണ് , എന്‍റെ ചേച്ചിയും നമ്മുടെ പ്രതിശ്രുത വധുവും കൂട്ടുകാരാണ് എന്ന നുണ പറഞ്ഞു കൊണ്ടാണ് അവരുടെ വീടിലേക്ക്‌ കയറി ചെല്ലേണ്ടത് അങ്ങിനെ പ്രതിശ്രുത വധു വരും ഉമ്മറത്തേക്ക് ...വീട്ടുകാര്‍ക്ക് ഒരു സംശയവും ഉണ്ടാവില്ല ...നമ്മുടെ നായകന്‍ വീടിന്‍റെ പുറകു വശത്ത് ആരും കാണാതെ വണ്ടിയുമായി കാത്തു നില്‍ക്കും ...വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഇവള്‍ നായകന്റെ ഒപ്പം കാറില്‍ കയറും ...ഞാനും ജോഷിയും പെട്ടെന്ന് ഞങ്ങളുടെ കാറിലും കയറി മിന്നിച്ചു വിടണം .....ഇതാണ് പ്ലാന്‍ ...ഫുള്‍
റിസ്ക്‌ ആണ് കാരണം നാട്ടുകാരുടെ കയ്യില്‍ ഞങ്ങളെ കിട്ടിയാല്‍ പിന്നെ പൊടിപോലും ഉണ്ടാവാറില്ല കണ്ടു പിടിക്കാന്‍ ....എന്തായാലും ഞങ്ങള്‍ തീരുമാനിച്ചു ....അങ്ങിനെ നേരം പുലര്‍ന്നു പ്ലാനിലെ പോലെ രാവിലെ 10 മണിയോടെ മിട്ടായിയും ആയി ഞാനും ജോഷിയും പുറപ്പെട്ടു ..ഇവരുടെ വീട് പാടത്തിനു നടുവിലായിട്ടാണ്‌ മഴക്കാലവും ...തൊട്ടു വരമ്പിലൂടെ വേണം കാറ്‌ കൊണ്ടുപോവേണ്ടത് ..വീടിനു കുറച്ചകലെ ഞങ്ങള്‍ വണ്ടി നിര്ത്തി ..വഴിയില്‍ മുഴുവന്‍ ചെളി ...ഞാന്‍ ഉടുത്തിരിക്കുന്നത് മുണ്ടും ..എനിക്കൊരു കാര്യം മനസിലായി ഓടി പോരാന്‍ പറ്റില്ല ...വീഴും ...രണ്ടും കല്പിച്ചു പോയി ..വീട്ടില്‍ കയറി ...സംസാരിച്ചു അവരുടെ വീട്ടുകാരോട് ..അവര്ക്കും സംശയം ഒന്നും ഉണ്ടായില്ല ...നമ്മുടെ
പ്രതിശ്രുത വധു അമ്പലത്തില്‍ പോയിരിക്കയിരുന്നു .. എനിക്ക് തോന്നി എല്ലാം വെള്ളത്തില്‍ ആയി എന്ന് ..2 മിനിട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ സുഹൃത്തിന്റെ ഫോണ്‍ വന്നു ...അവളെ വഴിയില്‍ വച്ചു കിട്ടി ..അവര്‍ പോകുന്നു ...നിങ്ങള്‍ വേഗം അവിടെ നിന്നും പോകാന്‍ പറഞ്ഞു ..ഇനിയാണ് തമാശ ..ഈ സമയം വീട്ടുകാര്‍ ആവി പറക്കുന്ന ചായയുമായി മുന്നില്‍ വന്നു ...കൂടെ നേന്ത്ര പഴവും ...ഞാനനെങ്ങില്‍ ചായ നന്നായി ചൂടാരിയിട്ടെ കഴിക്കു ..അല്ലെങ്ങില്‍ വായ പൊള്ളും..ജോഷി ഒന്നും അറിഞ്ഞിട്ടില്ല അവന്‍ അവിടെ ഇരുന്നു നേന്ത്ര പഴം തിന്നാന്‍ തുടങ്ങി ..വീടുകര്‍ മുന്നില്‍ തന്നെ നിന്നു ചേച്ചിയുടെ കല്യാണത്തെ പറ്റി ചോദിക്കുന്നു...എന്‍റെ ഉള്ളില്‍ ചെറിയ ഒരു ഭയം ഉണ്ട് ..കാരണം ഇവള്‍ കാറില്‍ കയറി പോവുന്നത് കണ്ട ആരെങ്ങിലും ഇപ്പൊ ഇവിടെ വന്നു പറയും ..ഞങ്ങളെ സംശയം ആവും ...പിന്നെ ഒന്നും ചിന്തിച്ചില്ല ചൂടു ചായ ഒറ്റ വലിക്കു കുടിച്ചു ...എന്നിട്ട് അവരോട് പറഞ്ഞു ഇനി പോയിട്ട് വേണം മറ്റുള്ളവരെ ക്ഷണിക്കാന്‍ എന്ന് ...അവര് പറയുന്നുണ്ട് അവള്‍ ഇപ്പൊ വരും എന്നിട്ട് പോവാം എന്ന് ...എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവനെയും കൊണ്ടു വേഗം പുറത്തു കടന്നു ...ആ പ്രദേശത്തിന്റെ അതിര്‍ത്തി കടക്കുവോളം ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍...എന്‍റെ വായ പൊള്ളിയ വേദന !!!അങ്ങിനെ ഇതുവരെ എന്‍റെ കൂട്ടുകാര്‍ക്കു നടത്തി കൊടുത്ത മൂന്നാമത്തെ കല്യാണം ....അവര്‍ ഇന്നു സുഖം ആയി ജീവിക്കുന്നു..ഒരു കൊച്ചും ഉണ്ട് പെണ്‍കുട്ടി ... !!എങ്ങിനെ ഉണ്ട്

വേര്‍പാട്

മിഴികള്‍ തുറക്കാതെ ,എന്‍ വിളികള്‍
കേട്ടുണരാതെ ചലനമറ്റെന്‍ മടിയില്‍
കിടക്കുമെന്‍ പൈതലേ ..നീയെന്‍
ചാരെനിന്നും പോയ്‌ മറഞ്ഞതെന്തേ...?

മൃദുവാം നിന്‍ അധരങ്ങളില്‍ അമൃതായ്‌
എന്‍ രക്തം ഒഴുകുമ്പോള്‍ , നിന്‍
വദനത്തില്‍ വിടരുമാ ചെന്തമാരകള്‍
നോക്കി ഞാന്‍ നിര്‍വൃതി പൂണ്ടാതീ
വേദന തന്‍ കയ്പനീരിരക്കുവനോ...?

വര്‍ഷത്തില്‍ യുദ്ധഭേരി മുഴക്കി നീര്‍ത്തുള്ളികളാം
ബാണങ്ങള്‍ പെരുമഴയായ്‌
പെയ്തിറന്ങുമ്പോള്‍ വിതുമ്പും നിന്‍
തളിര്‍മേനിയില്‍ തഴുകി
തരട്ടുപാടിയുറക്കിയെന്‍ മടിത്തട്ടില്‍
വെളുത്തിട്ടും ഉണരാത്തതെന്ദെ എന്‍ ഓമലേ ?

കൊച്ചു നൊമ്പരങ്ങളാല്‍ നിന്‍ നയനങ്ങ
ളില്‍ നിന്നുതിര്‍ന്നു വീഴും ബാഷ്പ കണങ്ങളാല്‍
ഉരുകുമെന്‍ മനസ്സില്‍ സന്തോഷത്തിന്‍
പീലികള്‍ വിടര്‍ത്തിയാടും നിന്‍ പുഞ്ചിരികള്‍
ഇനിയും തെളിയുകയില്ലല്ലോ ?

വിടരാതെ അടര്‍ന്നുവീണൊരു പാരിജതമേ
വേദനതന്‍ ഭ്രാന്തതാളങ്ങള്‍ അലയാടിക്കുമെന്നുള്ളില്‍
വേര്‍പാടിന്‍ വ്യഥകളാല്‍ നീറുമീ
കനല്‍കൂമ്പാരത്തില്‍ ആശ്വാസത്തിന്‍ മധുകണമായി
പെയ്തിരങ്ങു എന്‍ കുരുന്നെ ....

താലോലിക്കാന്‍ വെതുമ്പുമെന്‍ കരങ്ങളെ
സ്നേഹമാം ചുംബനങ്ങളില്‍ നിറക്കുവാന്‍
വിണ്ണില്‍നിന്നിറങ്ങി വരു‌‌ കൊച്ചു താരകമേ .....