വേര്‍പാട്

മിഴികള്‍ തുറക്കാതെ ,എന്‍ വിളികള്‍
കേട്ടുണരാതെ ചലനമറ്റെന്‍ മടിയില്‍
കിടക്കുമെന്‍ പൈതലേ ..നീയെന്‍
ചാരെനിന്നും പോയ്‌ മറഞ്ഞതെന്തേ...?

മൃദുവാം നിന്‍ അധരങ്ങളില്‍ അമൃതായ്‌
എന്‍ രക്തം ഒഴുകുമ്പോള്‍ , നിന്‍
വദനത്തില്‍ വിടരുമാ ചെന്തമാരകള്‍
നോക്കി ഞാന്‍ നിര്‍വൃതി പൂണ്ടാതീ
വേദന തന്‍ കയ്പനീരിരക്കുവനോ...?

വര്‍ഷത്തില്‍ യുദ്ധഭേരി മുഴക്കി നീര്‍ത്തുള്ളികളാം
ബാണങ്ങള്‍ പെരുമഴയായ്‌
പെയ്തിറന്ങുമ്പോള്‍ വിതുമ്പും നിന്‍
തളിര്‍മേനിയില്‍ തഴുകി
തരട്ടുപാടിയുറക്കിയെന്‍ മടിത്തട്ടില്‍
വെളുത്തിട്ടും ഉണരാത്തതെന്ദെ എന്‍ ഓമലേ ?

കൊച്ചു നൊമ്പരങ്ങളാല്‍ നിന്‍ നയനങ്ങ
ളില്‍ നിന്നുതിര്‍ന്നു വീഴും ബാഷ്പ കണങ്ങളാല്‍
ഉരുകുമെന്‍ മനസ്സില്‍ സന്തോഷത്തിന്‍
പീലികള്‍ വിടര്‍ത്തിയാടും നിന്‍ പുഞ്ചിരികള്‍
ഇനിയും തെളിയുകയില്ലല്ലോ ?

വിടരാതെ അടര്‍ന്നുവീണൊരു പാരിജതമേ
വേദനതന്‍ ഭ്രാന്തതാളങ്ങള്‍ അലയാടിക്കുമെന്നുള്ളില്‍
വേര്‍പാടിന്‍ വ്യഥകളാല്‍ നീറുമീ
കനല്‍കൂമ്പാരത്തില്‍ ആശ്വാസത്തിന്‍ മധുകണമായി
പെയ്തിരങ്ങു എന്‍ കുരുന്നെ ....

താലോലിക്കാന്‍ വെതുമ്പുമെന്‍ കരങ്ങളെ
സ്നേഹമാം ചുംബനങ്ങളില്‍ നിറക്കുവാന്‍
വിണ്ണില്‍നിന്നിറങ്ങി വരു‌‌ കൊച്ചു താരകമേ .....

1 comment:

Murali said...

നന്നായിട്ടുണ്ട് .പക്ഷെ ഇനിയും നന്നാക്കണം